സമൂഹ മാധ്യമത്തിൽ പുതിയ പോസ്റ്റുമായി സ്വാമി സന്ദീപാനന്ദ ഗിരി. വിഷുക്കൈനീട്ടവും സക്കാത്തും തനിക്ക് നൽകാൻ ആഗ്രഹമുള്ളവർ അത് ഗൂഗിൾപേ വഴി നൽകണമെന്ന അഭ്യർത്ഥനയുമായാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ പോസ്റ്റ്. സർക്കാരിനെ പിന്തുണച്ചുകൊണ്ട് ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ സജീവമാകാറുണ്ട് അദ്ദേഹം. ഇടതുപക്ഷ നിലപാടുകളിലൂടെ തന്നെയാണ് അദ്ദേഹം രംഗത്ത് വന്നതും.
അനിൽ ഫിലിപ്പിന്റെ ‘മൈക്കിൾസ് കോഫി ഹൗസ്’ ; ടീസർ പുറത്ത്
‘ആർഷഭാരത സംസ്ക്കാരത്തിൽ സംന്യാസിക്കും ബ്രഹ്മചാരിക്കും മാത്രമേ ഭിക്ഷയെടുക്കാൻ അവകാശമുള്ളൂ.മറ്റാരെങ്കിലും ഭിക്ഷയെടുത്താൽ രാജ്യം ഭരിക്കുന്ന രാജാവ് അയോഗ്യനായിതീരുന്നു. മിത്രോംസ് , ഭിക്ഷയെടുക്കുക എന്നത് സംന്യാസിയുടെ ധർമ്മവും ഭിക്ഷ നൽകുന്നത് ഗൃഹസ്ഥന്റെ ധർമ്മവുമാകുന്നു’.. എന്നും അദ്ദേഹം വിശദീകരിച്ചു. ബിജെപി – സംഘപരിവാർ അജണ്ടകളെ നിരന്തരം പരിഹസിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ളത്.
വിഷ്ണു വിശാല്‍ ജ്വാല ഗുട്ടയുമായുള്ള തന്റെ വിവാഹതീയതി പ്രഖ്യാപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക