അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത മൈക്കിൾസ് കോഫി ഹൗസിന്റെ ടീസർ പുറത്തിറങ്ങി. ധീരജ് ഡെന്നി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ജൂൺ ഫെയിം മാർഗരറ്റാണ് നായിക. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ധീരജ് ഡെന്നി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്സിന് സ്വീകരിച്ചു
മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ് മൈക്കിൾസ് കോഫി ഹൗസിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശരത് ഷാജി ക്യാമറ ചലിപ്പിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണുവാണ്.
ബ്രാലെറ്റും ഷോര്‍ട്ട്സും ധരിച്ച് മാലിദ്വീപിലെ കടലും സൂര്യാസ്തമയവും ആസ്വദിച്ച് ജാന്‍വി കപൂര്‍
രഞ്ജി പണിക്കർ, സ്ഫടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ, അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങളാണ് മൈക്കിൾസ് കോഫി ഹൗസിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക