ഇനി ആർക്കും നിങ്ങളുടെ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം..! അതിശയം തോന്നുന്നുണ്ടോ..? എന്നാൽ കാര്യം കുറച്ച് ഗൗരവമുള്ളതാണ്. വാട്സ്ആപ്പിന്റെ അടിസ്ഥാന കാര്യത്തിൽ വന്ന പിഴവാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സൈബര്‍ സുരക്ഷാ ഗവേഷകരായ ലൂയി മാര്‍ക്കേസ് കാര്‍പിന്റെറോ, ഏണസ്റ്റൊ കനാലെസ് എന്നിവരാണ് ഈ പിഴവ് കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടിലെ വിവരം. വാട്സ്ആപ്പ് അക്കൗണ്ടുകളുടെ ഏറ്റവും മികച്ച കരുതലായി വിശേഷിപ്പിക്കുന്ന ടു-ഫാക്ടര്‍ ഓതന്റിക്കേഷന് ചെയ്താലും ഈ പിഴവ് ചിലപ്പോള്‍ അക്കൗണ്ടിനെ അപകടപ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
‘സത്യം മാത്രമേ ബോധിപ്പിക്കൂ’ പുതിയ ചിത്രവുമായി ധ്യാന്‍ ശ്രീനിവാസന്
വാട്സ്ആപ്പ് അക്കൗണ്ടിന്റെ ടു-ഫാക്ടര്‍ ഓതന്റിക്കേഷന് കോഡ് ഏതാനും തവണ തെറ്റായി അടിച്ചുകൊടുത്താല്‍ മാത്രം മതി അക്കൗണ്ട് ഡിലീറ്റ് ചെയ്യാനെന്നാണ് ഗവേഷകരുടെ പക്ഷം. കോഡുകള്‍ തെറ്റായി നൽകുമ്പോൾ വാട്സ്ആപ്പ് 12 മണിക്കൂര്‍ നേരത്തേക്ക് ലോക്കാകുകയും പിന്നീട് ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ച് പുതിയ ഒരു ഇമെയില്‍ അഡ്രസ് രജിസ്റ്റർ ചെയ്യാമെന്നുമാണ് റിപ്പോർട്ട്. ഈ മെയില്‍ ഉപയോഗിച്ച് ലോക്കായ അക്കൗണ്ട് നഷ്ടപ്പെട്ടുവെന്നോ, ഹാക്കു ചെയ്യപ്പെട്ടുവെന്നോ പറഞ്ഞ് അത് ഡിലീറ്റു ചെയ്യണമെന്ന് അഭ്യര്‍ഥിക്കാനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അഭ്യർത്ഥിച്ചു കഴിഞ്ഞാൽ പിന്നീട് യാതൊരു ചോദ്യവുമില്ലാതെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
ദയവ് ചെയ്ത് ഷോട്ടിനുള്ളില്‍ വരാതെ അവിടെ പോയിരിക്ക് എന്നൊക്കെ രശ്മിയോട് പറയേണ്ടി വരും: കാര്‍ത്തി
എന്നാൽ, ഇക്കാര്യം അത്ര എളുപ്പമല്ലെന്ന് അവകാശപ്പെട്ടും ഒരു കൂട്ടർ എത്തിയിട്ടുണ്ട്. വാട്സ്ആപ്പിന്റെ ഒടിപി വെരിഫിക്കേഷന് എത്തുക എസ്എംഎസ് വഴിയാണ്. അതു കഴിഞ്ഞാണ് ടു ഫാക്ടര്‍ ഓതന്റിക്കേഷനിലേക്കു കടക്കുകയുള്ളു. അതായത്, ഒരാളുടെ ഫോണും കൈയ്യില്‍ വച്ചാല്‍ മാത്രമെ ആക്രമണം നടത്താനാകൂ. അല്ലെങ്കില്‍ ഒടിപി കൈവശപ്പെടുത്താനുള്ള മറ്റു മാര്‍ഗങ്ങള്‍ അറിയണം. അതിനാൽ തന്നെ ഇത് എളുപ്പമാകില്ലെന്നാണ് ഒരു കൂട്ടരുടെ പക്ഷം.
കാരുണ്യ പ്ലസ് KN-364 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക