ഉപയോക്താക്കൾക്ക് വീണ്ടും സന്തോഷ വാർത്ത. ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി. ടൈംഎക്സ് ഫിറ്റ് ഹെൽത്ത് മോണിറ്ററിംഗ് സ്മാർട്ട് വാച്ച് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ടെലിമെഡിസിൻ ഫീച്ചർ ‘വൺ-ടച്ച്’ എന്ന അടിസ്ഥാനത്തിലാണ് വാച്ച് നിർമ്മിച്ചിരിയ്ക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആക്റ്റിവിറ്റി ട്രാക്കിംഗ്, ഓട്ടോമാറ്റിക്ക് സ്ലീപ്പ് ഡിറ്റക്ഷൻ, ഒന്നിലധികം വാച്ച് ഫെയ്സ് സപ്പോർട്ട് എന്നിവയും വാച്ചിന്റെ സവിശേഷതയാണ്.
കാരുണ്യ പ്ലസ് KN-364 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം
കൂടാതെ, ടെലിമെഡിസിൻ, ടെമ്പറേച്ചർ സെൻസർ, എസ്പിഒ 2 മോണിറ്റർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യ, ഫിറ്റ്നെസ് സവിശേഷതകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് എത്തിയിരിക്കുന്നത്. ടൈംഎക്സ് ഫിറ്റ് ആപ്പിലൂടെ ഡോക്ടറുമായി എളുപ്പത്തിൽ കൺസൾട്ട് ചെയ്യാൻ ഉപയോക്താവിന് സാധിക്കും. വിപണിയിലെ മറ്റ് സ്മാർട്ട് വാച്ചുകളോട് മത്സരിക്കാൻ തക്കവണ്ണം മികച്ച സവിശേഷതകളെല്ലാം ഈ സ്മാർട്ട് വാച്ചിൽ ടൈംഎക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക