ജോജിയിലെ സുപ്രധാന രംഗങ്ങളിലൊന്നാണ് ജോമോന്റെ കൊലപാതകം. തോട്ട എറിഞ്ഞതിനു ശേഷമുള്ള ഫഹദിന്റെ പ്രകടനം പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
ഇപ്പോഴിതാ ആ രംഗത്തിന്റെ ഷൂട്ടിങ് വിഡിയോ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകന് ദിലീഷ് പോത്തന്റെ നിര്‍ദേശ പ്രകാരമുള്ള ഫഹദിന്റെ അഭിനയരംഗങ്ങള്‍ വിഡിയോയില്‍ കാണാം.
https://www.facebook.com/watch/?v=1105515476613470
ശ്യാം പുഷ്കരന് തിരക്കഥ എഴുതിയ ചിത്രത്തില്‍ ഫഹദിനൊപ്പം ബാബുരാജ്, ഉണ്ണിമായ, ജോജി ജോണ്‍, അലിസ്റ്റര്‍, ഷമ്മി തിലകന്, പി.എന്‍. സണ്ണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക