കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം. ഷാജി എം.എല്‍.എ ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായേക്കും. ഇന്നോ നാളെയോ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് വിജിലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കിയത്.
ഷാജിയുടെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വീടുകളില്‍ നിന്നും നാല്‍പ്പത്തി എട്ട് ലക്ഷം രൂപയാണ് വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത്. ഇതിന്റെ രേഖകള്‍ ഷാജി ഇന്ന് ഹാജരാക്കും.
ചോദ്യം ചെയ്യലിന് ശേഷം വിജിലന്‍സ് വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. വിജിലന്‍സ് സംഘം കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് സഹായകരമാകുന്ന എണ്‍പത്തി രണ്ട് രേഖകളും ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക