ഗുണ്ടേയ്, ഔറംഗസേബ്, പാനിപ്പത്ത് തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെ ആളുകളുടെ ഹൃദയത്തില്‍ കേറിയ ബോളിവുഡ് യുവ നടന് അര്ജുന് കപൂര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി. ഡിഫന്‍ഡര്‍ സ്വന്തമാക്കാന്‍ ഒരു കോടിക്കടുത്താണ് അര്ജുന് കപൂര്‍ ചെലവിട്ടത്. 110 എന്ന അഞ്ച് ഡോര്‍ പതിപ്പിന്റെ പങ്കെയ ഗ്രീന്‍ എന്ന നിറമുള്ള ഡിഫന്‍ഡര്‍ ആണ് അര്ജുന് കപൂര്‍ സ്വന്തമാക്കിയത്.
ഡിഫന്‍ഡര്‍ നിലവില്‍ 2.0-ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 300 പിഎസ് പരമാവധി കരുത്തും 400 എന്‍എം ടോര്‍ക്കും ആണ് ഈ എന്ജിന് വികസിപ്പിക്കുന്നത്. എട്ട്-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നത്. ലാന്‍ഡ് റോവര്‍ ടെറൈന്‍ റെസ്പോണ്‍സ് ഓള്-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് വീലുകള്‍ക്കും പവര്‍ കൈമാറും. 90-യ്ക്ക് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത എത്തിപ്പിടിക്കാന്‍ 8.0 സെക്കന്‍ഡും 110-ന് 8.1 സെക്കന്‍ഡും മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക