തമിഴ് നടൻ വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. നിരവധി പേരാണ് മലയാളത്തിൽ നിന്നും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ഇൻ ഹരിഹർ നഗർ തമിഴ് റീമേക്കിൽ വിവേക് അവതരിപ്പിച്ച കഥാപാത്രത്തെ ഓർക്കുകയാണ് ആലപ്പി അഷ്റഫ്.
ആലപ്പി അഷ്റഫിന്റെ പോസ്റ്റ്
”ഇൻ ഹരിഹർ നഗർ ” എന്ന സിനിമ തമിഴിൽ “എംജിആർ നഗറിൽ” എന്ന പേരിൽ സംവിധാനം ചെയ്തത് ഞാനായിരുന്നു. അതിൽ നമ്മുടെ അശോകൻ അഭിനയിച്ച കഥാപാത്രത്തെ വിവേകായിരുന്നു അവതരിപ്പിച്ചത്.
അവസരം കിട്ടിയത് ഒരു ഭാഗ്യമായ് കരുതുന്നു. അപാര കഴിവുള്ള, അസാമന്യ സെൻസ് ഓഫ് ഹ്യൂമറുള്ള ഒരു കലാകാരനാണ് വിവേക്. പ്രിയ കലാകാരന് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക