കൊവിഡ് അതിരൂക്ഷമായി തുടരുന്നതിന് പിന്നാലെ തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയിൽ ഇടറോഡുകൾ തമിഴ്നാട് അടച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. അതിർത്തിയിൽ പൊലീസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കൂടാതെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേയ്ക്ക് വരുന്നവർക്ക് ഇ-പാസ് നിർബന്ധമാക്കി.
ഇ-പാസ് ലഭിക്കാൻ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അതിർത്തിയിൽ എത്തുന്നവർക്ക് സാമ്പിൾ നൽകി മടങ്ങാനുള്ള സൗകര്യവും ഉണ്ട്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ഒറ്റ ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത കൊവിഡ് മരണം 1,341 ആണ്. ഇതോടെ ഇതുവരെയുള്ള കൊവിഡ് മരണം 1,75,649 ആയി. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ചില സംസ്ഥാനങ്ങളിൽ ഞായറാഴ്ച ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക