പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച താത്കാലിക ജീവനക്കാരന് അറസ്റ്റിലായി. പിടിയിലായത് ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ്.
സംഭവം ഇന്നലെ രാത്രി 11 മണിയോടെയാണ്. ഡ്യൂട്ടി റൂമില്‍ എത്തി കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് അനന്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക