മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പൊലീസ് നൽകിയ വിശദീകരണം പരാതിക്കാരി നേരിട്ടെത്തി പരാതി പിൻവലിക്കുന്നതായി അറിയിച്ചതായാണ്. എന്നാൽ പരാതി പിൻവലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പരാതിക്കാരിയും കുടുംബവും രംഗത്തെത്തി.
അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലാണ് ജി. സുധാകരനെതിരെ സ്ത്രീ പരാതി നൽകിയത്. പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത് പരാതി പിൻവലിച്ചതായുള്ള വാർത്തകൾ പുറത്തുവന്നതോടെയാണ്. സുധാകരനെതിരായ പരാതി പിൻവലിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെയാണ് സ്ത്രീയുടെ മറുപടിയെത്തിയത്. പരാതി പിൻവലിച്ചിട്ടില്ലെന്നും എത്ര വലിയ സമ്മർദമുണ്ടായാലും പരാതി പിൻവലിക്കില്ലെന്നും പരാതിക്കാരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക