ലേഡി സൂപ്പർസ്റ്റാർ എന്ന പ്രയോഗം സിനിമ മേഖലയിൽ സ്ത്രീകൾക്ക് അംഗീകാരം ലഭിക്കുന്നതിന്റെ തെളിവാണെന്ന് മഞ്ജു വാര്യർ. അങ്ങനെ വിളിക്കുന്നത് പലർക്കും ഒരു പ്രചോദനമാണെന്നും അതിൽ അഭിമാനം ഉണ്ടെന്നും മഞ്ജു പറയുന്നു.
ഒരു സ്ത്രീയുടെ പേരിനൊപ്പം സൂപ്പർസ്റ്റാർ എന്ന് ചേർക്കുന്നത് ഈ ഇൻഡസ്ട്രയിൽ ഒരു ചെറിയ മാറ്റമില്ലെന്നും മഞ്ജു പറയുന്നു. സിനിമ എന്നത് പുരുഷന്മാരുടെ കലയാണ് എന്നൊരു പൊതുധാരണയുണ്ടായിരുന്നു. എന്നാൽ ഇന്ന് സിനിമയിൽ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കുകയാണെന്നും മഞ്ജു കൂട്ടിച്ചേർത്തു.
അതേസമയം മഞ്ജു വാര്യർ നായികയായി എത്തിയ ചതുർമുഖത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ത്രില്ലർ എന്ന ടാഗ് ലൈനുമായാണ് ചതുർമുഖം റിലീസ് ചെയ്തത്.
വ്യത്യസ്തമായ ഒരു ചിത്രം തന്നെയാണ് ചതുർമുഖം എന്നാണ് പ്രേക്ഷകർ പറയുന്നത്. മികച്ച ഒരു പരീക്ഷണം എന്ന് സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പ്രതികരണം.
സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. സണ്ണിയ്ക്കും മഞ്ജുവിനും പുറമേ ശ്യാമ പ്രസാദ്, അലന്‍സിയര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക