സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സഹചര്യത്തില്‍ വൈറലായി ദൃശ്യം 2 തീം പോസ്റ്റര്‍. കൊവിഡ് 2 ദി റിസംഷന് എന്ന പേരിലാണ് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജോര്‍ജുകുട്ടിയുടെ മാസ് ഡയലോഗുകള്‍ ഉപയോഗിച്ച് കൊവിഡിനെ കുറിച്ചുള്ള ഒരു ബോധവത്കരണം തന്നെയാണ് പോസ്റ്ററിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്.
ഗ്രാഫിക് ഡിസൈനറായ അനി വരവിളയാണ് ഈ പോസ്റ്ററിന്റെ നിര്‍മ്മാതാവ്. തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പോസ്റ്റര്‍ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായികൊണ്ടിരിക്കുകയാണ്.
‘നമുക്കു മുന്നില്‍ രണ്ടു വഴികളേ ഉള്ളൂ. ഒന്നുകില്‍ ശക്തമായി പ്രതിരോധിക്കുക അല്ലെങ്കില്‍ നിരുപാധികം കീഴടങ്ങുക.ഇവിടെ നമുക്ക് പ്രതിരോധിച്ചേ മതിയാകൂ. എല്ലാവര്‍ക്കുമെന്ന പോലെ എന്റെ കുടുംബം എനിക്ക് വലുതാണ്. ഇതൊരു ഞാണിന്മേല് കളിയാണ് പിടികൊടുക്കരുത്!’ -ജോര്‍ജ്ജുകുട്ടി എന്നാണ് പോസ്റ്ററിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്.
ദൃശ്യം 2ലെ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി സമാനമായ ഡയലോഗ് ചിത്രത്തില്‍ പറയുന്നുണ്ട. എന്റെ കുടുംബത്തെ രക്ഷിക്കാന്‍ ഞാന്‍ ഏതറ്റം വരെയും പോകും എന്നാണ് ജോര്‍ജുകുട്ടി പറയാറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക