തിരുവനന്തപുരം: ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന് ഫിലിപ്പിനെ ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരെയും കോണ്‍ഗ്രസിലേക്ക് വന്നാല്‍ സ്വീകരിക്കും. അദ്ദേഹം കോണ്‍ഗ്രസിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള് റൂം തുറന്നു. ഡോ എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് കണ്ട്രോള് റൂം തുറന്നത്. കണ്ട്രോള് റൂമിലേക്ക് ഐ എം എയുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുല്ലപ്പളളി പറഞ്ഞു.
തൃശൂര്‍ പൂരത്തിന് കോണ്‍ഗ്രസ് ഒരിക്കലും എതിര് നിന്നിട്ടില്ലെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോയെന്ന് സംസ്ഥാന സര്‍ക്കാരും സംഘാടകരും ആലോചിക്കണം. അവധാനതോടെയുളള തീരുമാനം വേണം. സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത അനിവാര്യമാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക