തിരുവനന്തപുരത്ത് വാക്സിന് ക്ഷാമം രൂക്ഷമായതായി റിപ്പോർട്ട്. വാക്സിന് എടുക്കാന്‍ എത്തിയവരെ തിരിച്ചയക്കുകയാണ്. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വാക്സിന് മുടങ്ങി. ഇനി ജില്ലയില്‍ അവശേഷിക്കുന്നത് 1500 ഡോസ് മാത്രമെന്നും അധികൃതര്‍ അറിയിച്ചു. കൂടാതെ 30ല്‍ താഴെ വാക്സിനേഷന് കേന്ദ്രങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ.
കൊവിഡ് അതിരൂക്ഷം; രാജ്യത്ത് വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
കോട്ടയത്തും വാക്സിനേഷന് ക്യാമ്പുകളില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്നുണ്ട്. രാവിലെ മുതല്‍ ബേക്കര്‍ മെമ്മോറിയല്‍ എല്‍പി സ്കൂളില്‍ വലിയ ക്യൂ ആണുള്ളത്. ജില്ലയിൽ 23 കേന്ദ്രങ്ങളും 8 മെഗാ വാക്സിനേഷന് ക്യാമ്പുകളും ഉണ്ട്. കൂടാതെ കോഴിക്കോടും വാക്സിന് ക്ഷാമമുണ്ട്. പുതിയ സെറ്റ് വാക്സിന് എപ്പോള്‍ വരുമെന്ന് അധികൃതര്‍ക്കും വിവരം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക