സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിൽ വിലക്ക്; പ്രവാസികള്‍ക്ക് തിരിച്ചടി
ആശുപത്രിയിൽ സന്ദർശകരെ അനുവദിക്കില്ല. മാത്രമല്ല, രോഗിക്കൊപ്പം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു. ഒരു ദിവസം 200 പേരെ മാത്രമേ ഒ പിയിൽ പരിശോധിക്കുകയുള്ളു എന്നും തീരുമാനിച്ചിട്ടുണ്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക