ദില്ലി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവരുടെ കൊവിഡ് വാക്സീനേഷനായുള്ള രജിസ്ട്രേഷൻ ഈ മാസം 28ന് തുടങ്ങും. നേരത്തെ ഇത് 24 മുതൽ തുടങ്ങുമെന്ന രീതിയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. കൊവിൻ പ്ലാറ്റ്ഫോം വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും വാക്സീനായി രജിസ്റ്റർ ചെയ്യാം.
https://www.cowin.gov.in എന്ന വെബ്സൈറ്റിലൂടെയോ ‘കൊവിൻ’ ആപ്പ് വഴിയോ രജിസ്ട്രേഷൻ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ ആധാർ, വോട്ടർ ഐഡി അടക്കമുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യുമ്പോൾ വാക്സിനേഷൻ എടുക്കാനുള്ള സ്ഥലം, തീയതി എന്നിവ തെരഞ്ഞെടുക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക