ഇന്ത്യക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്. 10 ദിവസത്തേക്കാണ് വിലക്കെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയര്‍ലൈനുകള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. പത്തുദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യം പുനപരിശോധിക്കും.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക