അടുത്തിടെ നടി മഞ്ജു വാര്യരുടെ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടി പ്രായത്തെ തോല്പിക്കുകയാണെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇപ്പോഴിതാ തന്റെ വൈറലായ ആ ഫോട്ടോയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.
‘ഈയടുത്ത് വന്ന എന്റെയൊരു ഫോട്ടോ കണ്ട് ചെറുപ്പമായിരിക്കുന്നു എന്ന് പലരും പറഞ്ഞെങ്കിലും ഞാനതൊന്നും വലിയ കാര്യമായി കാണുന്നില്ല. അതൊരു വലിയ ക്രെഡിറ്റോ അതാണ് ഏറ്റവും വലിയ നേട്ടമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. പ്രായമാകുന്നത് സ്വാഭാവികമാണ്. അതിനെ വളരെ സ്നേഹത്തോടെ ആലിംഗനം ചെയ്യുകയാണ് വേണ്ടത്.
പ്രായമാവുന്നതില്‍ എനിക്കും സന്തോഷമേയുള്ളൂ. ചെറുപ്പമായിരിക്കുന്നു എന്നതിലല്ല, സന്തോഷമായിരിക്കുന്നുണ്ടോ എന്നതാണ് നമ്മള് ശ്രദ്ധിക്കേണ്ടത്.
ആ ഫോട്ടോയുടെ കാര്യത്തില്‍ വലിയ ചര്‍ച്ച ഉണ്ടായപ്പോഴും എന്റെ ഉള്ളില്‍ വന്ന ചിന്ത അതാണ്. ബാക്കിയെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്,’ മഞ്ജു വാര്യര്‍ പറഞ്ഞു,’ മഞ്ജു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക