സ്മാർട് ഫോണുകൾ പൊട്ടിത്തെറിക്കുന്നതും തീപിടിക്കുന്നതും പതിവ് വാർത്തയാണ്. കഴിഞ്ഞ ദിവസം ചൈനയിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തു. തെരിവിലൂടെ നടന്നുപോകുകയായിരുന്ന യുവാവിന്റെ ബാഗിലെ ഫോൺ പൊട്ടിത്തെറിക്കുകയും ശരീരത്തിലേക്ക് തീപടരുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചൈനയിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുമ്പോൾ ഒരാളുടെ ബാഗിനു തീപിടിക്കുന്നതും ബാഗ് വലിച്ചെറിയുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ ചെയ്ത 51 സെക്കൻഡ് വിഡിയോയാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. വിഡിയോ കണ്ടവരെല്ലാം ആശ്ചര്യത്തോടെയാണ് പ്രതികരിച്ചത്.
ബാഗിൽ നിന്ന് സ്ഫോടനം കേട്ടതായി യുവാവ് പറഞ്ഞു. തൊട്ടുപിന്നാലെ ബാഗിന് തീപിടിക്കുകയായിരുന്നു. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇതൊരു സാംസങ് ഫോണാണെന്നും 2016 ൽ വാങ്ങിയതാണെന്നും പറയുന്നു. ഫോണിന്റെ ബാറ്ററിക്ക് നേരത്തെ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു എന്നും യുവാവ് പറഞ്ഞു. അപകടത്തെത്തുടർന്ന് യുവാവിന് നിസാര പരുക്കുകൾ പറ്റിയിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.
This is the shocking moment a phone catches fire inside a man’s bag in China. pic.twitter.com/4C5zz8Ov6t
— South China Morning Post (@SCMPNews) April 20, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക