കണ്ണൂര്‍ ജില്ലയില്‍ നാളെ (ഏപ്രില്‍ 24) സര്‍ക്കാര്‍ മേഖലയിലെ 89 ആരോഗ്യ കേന്ദ്രങ്ങളിലും പരിയാരം മെഡിക്കല്‍ കോളേജിലും കൊവിഡ് വാക്സിന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍, പയ്യന്നൂര്‍ ബോയ്സ് സ്കൂള്‍ എന്നിവ കൊവിഡ് മെഗാ വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് ആണ് നല്‍കുക.
ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുക. കോവിന്‍ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്താണ് വാക്സിന് സ്വീകരിക്കേണ്ടത്. രജിസ്ട്രേഷന് ചെയ്ത് അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ അവരവര്‍ ബുക്ക് ചെയ്ത സ്ഥാപനങ്ങളില്‍ മാത്രം വാക്സിനേഷന് പോകേണ്ടതാണ്.
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ ഒമ്പത് സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക