രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. പല സംസ്ഥാനങ്ങളും കർശന നിയന്ത്രണങ്ങളുമായി മുന്നോട്ടു വന്നിരിക്കുകയാണ്. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയിരിയ്ക്കുകയാണ് ഫ്രാൻസ്. ഇന്ത്യയില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ രണ്ട് ദിവസങ്ങൾക്കൊണ്ട് മൂന്ന് ലക്ഷമാണ് കടന്നിരിയ്ക്കുന്നത്.
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്ന ഇന്ത്യൻ ജനതയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചിരിയ്ക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,32,730 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക