രജിഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ‘ലവ്’. ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം കോവിഡ് കാലത്തായിരുന്നു പ്രേക്ഷകരിലേക്ക് എത്തിയത്. ലോക്ക്ഡൗൺ സമയത്ത് തന്നെയാണ് സിനിമ ചിത്രീകരിച്ചിരുന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം. വീണാ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
ടോക്സിക് റിലേഷന്‍ഷിപ്പുകളുടെ പ്രശ്ങ്ങളെ കുറിച്ച് സംസാരിച്ച സിനിമ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ബ്ലാക്ക് കോമഡി സൈക്കോളജിക്കല്‍ വിഭാഗത്തിലുള്ള സിനിമ കൂടിയായിരുന്നു ലവ്. ഇപ്പോഴിതാ ചിത്രം തമിഴിലേയ്ക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് വിവരം.
ചിത്രം തമിഴിൽ എത്തുമ്പോൾ ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച വേഷം വിജയ് സേതുപതിയായിരിക്കും ചെയ്യുക എന്നും സൂചനകളുണ്ട്. എന്തായാലും ചിത്രത്തിന്റെ തമിഴ് പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഒരു സേഫ്റ്റി പിന് ഉപയോഗിച്ച് സാരിയുടുക്കാം ചിത്രവുമായി നടി എസ്തര് അനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക