ഡല്‍ഹി: ഓക്സിജന്‍ ക്ഷാമം എത്രത്തോളം ഭീതിതമാണെന്ന് തന്റെ അവസ്ഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് ആം ആദ്മി എംഎല്‍എ സൗരഭ് ഭരദ്വാജ്. അദ്ദേഹം ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ആണിത്.
केंद्र सरकार और हरियाणा सरकार बड़ा दिल दिखाएं। ऑक्सीजन के बिना लोग मर रहे हैं,। राज धर्म निभाएं। pic.twitter.com/SPXogI3JXT
— Saurabh Bharadwaj (@Saurabh_MLAgk) April 22, 2021
താൻ അഡ്മിറ്റായിരിക്കുന്ന ആശുപത്രിയിൽ ഇനി മൂന്ന് മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് കോവിഡ് ബാധിതനായി ചികിൽസയിൽ കഴിയുന്ന സൗരഭ് പറയുന്നത്. ഈ മാസ്ക് മാറ്റിയാൽ നീന്തൽ അറിയാത്ത ആളെ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. ശ്വാസത്തിനായി പിടയുകയാണ്.
നിറയെപ്പേരാണ് ഓക്സിജന്റെ ബലത്തിൽ മാത്രം ജീവിക്കുന്നത്. അത് ഇല്ലാതെയായാൽ വെള്ളം ലഭിക്കാതെ മീനുകള്‍ ചത്ത് പൊങ്ങുന്നതുപോലെ മനുഷ്യരും മരിക്കും. എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിരോധം തീർക്കേണ്ട സമയം ആണെന്നു എംഎൽഎ വിഡിയോയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക