ഡല്‍ഹി: സീതാറാം യെച്ചൂരിയുടെ മകന് ആശിഷ് യെച്ചൂരി ഇന്നലെയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംഭവത്തില്‍ പരിഹാസവുമായി ബിജെപി നേതാവ് മിഥിലേഷ് കുമാര്‍ തിവാരി.
ചൈനയെ പിന്തുണയ്ക്കുന്ന യെച്ചൂരിയുടെ മകന് ആശിഷ് ചൈനീസ് വൈറസ് ബാധിച്ച് മരിച്ചു എന്നായിരുന്നു ബിജെപി നേതാവ് ട്വീറ്റ് ചെയ്തത്. പരാമര്‍ശം വിവാദമായതോടെ മിഥിലേഷ് ട്വീറ്റ് പിന്‍വലിച്ചു.
ട്വീറ്റിനെതിരെ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, നടി സ്വര ഭാസ്കര്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മകന്റെ മരണത്തില്‍ സന്തോഷിക്കാന്‍ ഒരു പ്രത്യേക വിഭാഗം ആളുകള്‍ക്കേ കഴിയൂ.
പാമ്പിന് പോലും താഴെ പോകാന്‍ കഴിയാത്ത വിധം താഴ്ന്ന നിലവാരത്തില്‍ സഞ്ചരിക്കാന്‍ ബിജെപിയിലുള്ള ഒരാള്‍ക്കേ സാധിക്കൂയെ എന്നാണ് സംഭവത്തെക്കുറിച്ച് ഒമര്‍ അബ്ദുള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക