സംസ്ഥാനത്ത് കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടാകുന്നത്. കോവിഡ് പ്രതിരോധത്തിനായി കർശന നിയന്ത്രണങ്ങളാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധത്തിന്റെ ഭാഗമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതും. കണ്ണൂർ സെൻട്രൽ ജയിലിൽ 71 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജീവനക്കാർക്കുൾപ്പെടെ 69 തടവുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
‘വാക്സിനേഷനായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനാകുന്നില്ല’ ; പരാതിയുമായി ജനങ്ങൾ
മുൻപ് നടത്തിയ കോവിഡ് പരിശോധനയിലും രോഗം സ്ഥിരീകരിച്ചിരുന്നു. ആയതിനാൽ തന്നെ ജയിലിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. വീണ്ടും രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിൽ ക്വാറന്റൈൻ സെന്ററിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക