കൊവിഡ് വ്യാപനം രാജ്യത്തെ പിടിച്ച് കുലുക്കുന്ന സാഹചര്യത്തില്‍ ആരാധകരോട് മാസ്ക് ധരിക്കാനും, സാമൂഹ്യ അകലം പാലിക്കാനും ആവശ്യപ്പെട്ട് ബോളിവുഡ് പിന്നണി ഗായകന് അര്‍ജിത്ത് സിങ്ങ്.
ഫേസ്ബുക്കിലാണ് താരം എല്ലാവരോടും സുരക്ഷിതരായി ഇരിക്കാന്‍ ആവശ്യപ്പെട്ട് കുറുപ്പ് പങ്കുവെച്ചത്. ഈ യുദ്ധത്തില്‍ നമ്മള് തന്നെ ജയിക്കണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഇനി ആരും ഇങ്ങനെ മരണപ്പെടരുത് എന്നാണ് അര്‍ജിത്ത് സിങ്ങ് പോസ്റ്റില്‍ പറയുന്നത്.
‘ഈ യുദ്ധത്തില്‍ നമ്മള് തന്നെ ജയിക്കണം എന്നാണ് ഞാന്‍ എന്നും പ്രാര്‍ത്ഥിക്കുന്നത്. ഇനി ഒരു മനുഷ്യരും ഈ രീതിയില്‍ മരണപ്പെടരുത്. എല്ലാവരോടും എന്നോടൊപ്പം ഈ പ്രാര്‍ത്ഥനയില്‍ ചേരാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പിന്നെ അത്യാവശ്യമെങ്കില്‍ മാത്രം പുറത്തേക്ക് പോവുക്. മാസ്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നമുക്ക് ചുറ്റും ഉള്ളവരുടെ സുരക്ഷ കൂടി ശ്രദ്ധിക്കുന്നവരായി നമുക്ക് മാറാം’
അതേസമയം ഇന്ത്യയില്‍ ഇന്നും പ്രതിദിന കൊവിഡ്19 രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. 2263 പേര് കൊവിഡ്19 ബാധിച്ച് മരിച്ചു. അതേസമയം 1,93,279 പേര് കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ 1,36,48,159 പേരാണ് കൊവിഡ്19 മുക്തി നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക