ലോക്ക്ഡൗൺ സമയത്തെ തന്റെ ജൈവ കൃഷിയുടെ വീഡിയോ പങ്കുവെച്ച് മോഹൻലാൽ. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
താനും കുടുംബവും വീട്ടിലെ ആവശ്യങ്ങൾക്ക് ഈ പച്ചക്കറികൾ തന്നെയാണ് ഉപയോഗിക്കുന്നതെന്നും നടൻ പറഞ്ഞു. തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കുന്നതും സഹായിക്കൊപ്പം നിന്ന് ഫലങ്ങൾ പറിക്കുന്നതും വിഡിയോയിൽ കാണാം.
എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്.
സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്. മോഹൻലാൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക