സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന് റോയല്‍സിലെ മറ്റ് താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരിക്കാമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. ടീമിന്റെ മൊത്തം മുഖം നോക്കുമ്പോള്‍ തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്ന് സെവാഗ് തുറന്നടിച്ചു.
‘സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന് റോയല്‍സിലെ സഹ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരിക്കാമെന്ന് തോന്നുന്നു. ഒരു ബോളര്‍ മോശമായി പന്തെറിഞ്ഞു കഴിഞ്ഞാലോ ബാറ്റ്സ്മാന് മോശമായി കളിച്ചാലോ ക്യാപ്റ്റന്‍ അടുത്തെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കണം. ക്യാപ്റ്റന്‍ തന്നില്‍ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം ഇത് കളിക്കാര്‍ക്ക് നല്‍കും. പന്ത് അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ സെവാഗ് പറഞ്ഞു.
ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജയും സെവാഗിന്റെ വിലയിരുത്തല്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പ്രസ്താവനയുമായെത്തി. രാജസ്ഥാന് റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളതെന്നും ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നതെന്നും ഓജ പറഞ്ഞു.
നിലവില്‍ വിജയവഴിയില്‍ തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് രാജസ്ഥാന്. ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറു വിക്കറ്റിനാണ് രാജസ്ഥാന് തോല്‍പ്പിച്ചത്. ഈ സീസണില്‍ അഞ്ച് മത്സരങ്ങളില്‍ രാജസ്ഥാന്റെ രണ്ടാമത്തെ മാത്രം ജയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക