തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിന് സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സൗജന്യമായി വാക്സീന് സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് വാക്സിന് ഇപ്പോള്‍ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാള്‍ കൂടുതലാണെന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവില്‍ വാക്സിനേഷനില്‍ 57,58,000 പേര്‍ക്ക് ഒരു ഡോസും, 10,39,000 പേര്‍ക്ക് രണ്ട് ഡോസും നല്കി.
വാക്സീന് ദൗര്‍ലഭ്യമുണ്ട്. 50 ലക്ഷം ഡോസ് അധികം വാക്സീന് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ ലഭിച്ചിട്ടില്ല. വാക്സീന് നേരിട്ട് വാങ്ങണമെന്ന കേന്ദ്രനിര്‍ദേശം അനുസരിച്ച് ഉദ്യോഗസ്ഥതലത്തില്‍ നടപടികളെടുക്കുന്നു. ഇന്ത്യയില്‍ വാക്സീന് ഉത്പാദകരായ രണ്ട് കമ്ബനികളുമായും ബന്ധപ്പെട്ടു.
ആദിവാസിമേഖലകളില്‍ വാക്സീന് ലഭ്യമാക്കാന്‍ നടപടികളെടുത്തു. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് വീട്ടില്‍ച്ചെന്ന് വാക്സീന് നല്കുന്ന കാര്യം പരിശോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക