കാര്‍ത്തിയെ നായകനാക്കി പി. എസ് മിത്രന് സംവിധാനം ചെയ്യുന്ന സര്‍ദാര്‍ എന്ന ചിത്രത്തില്‍ നായികയായി രജിഷ വിജയന് എത്തുന്നു.ധനുഷ് ചിത്രം കര്‍ണ്ണനുശേഷം രജിഷ അഭിനയിക്കുന്ന രണ്ടാമത് തമിഴ് സിനിമയാണ് സര്‍ദാര്‍.
രാശി ഖന്നയാണ് മറ്രൊരു നായിക. കാര്‍ത്തി വൃദ്ധന്റെ ഗെറ്റപ്പിലുള്ള മോഷന്‍ പോസ്റ്രര്‍ പുറത്തിറങ്ങി. പ്രിന്‍സ് പിക് ചേഴ്സിന്റെ ബാനറില്‍ ലക്ഷമണ് കുമാറാണ് സര്‍ദാര്‍ നിര്‍മിക്കുന്നത്. ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും ജി.വി പ്രകാശ് സംഗീതം സംവിധാനവും നിര്‍വഹിക്കുന്നു. സുല്‍ത്താനാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ കാര്‍ത്തി ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക