ജയ്പ്പൂർ: ലോക്ക്ഡൗണിനിടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംഎൽഎയുടെ വിവാഹം. രാജസ്ഥാനിലെ ദുംഗർപൂർ എംഎൽഎ രാജ്കുമാർ രോട്ടിന്റെ വിവാഹമാണ് നിയന്ത്രണങ്ങൾ ഇല്ലാതെ നടന്നത്.
ട്രൈബൽ പാർട്ടി എംഎൽഎയാണ് രാജ്കുമാർ രോട്ട്. സംഭവത്തിൽ വധുവിന്റെ കുടുബത്തിന് അധികൃതർ 25,000 രൂപ പിഴയിട്ടു.
അൻപത് പേരിലധികം കൂടിചേരരുത് എന്ന നിർദേശം നിലനിൽക്കെ അഞ്ഞൂറിലധികം ആളുകളാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഞായറാഴ്ച നടന്ന ചടങ്ങിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിവാഹത്തിനെത്തിയവർ മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടിലെന്ന് വിഡിയോയിൽ വ്യക്തമാണ്.
Bhartiya Tribal Party MLA Rajkumar Roat's in-laws fined 25 thousand rupees. Over 500 people participated in his marriage in Rajasthan's Dungarpur against 50 people limit.@NewIndianXpress #COVIDSecondWave#coronafine #marriageinpandemic pic.twitter.com/nrJp14Ejek
— Rajesh Asnani (@asnaniraajesh) April 25, 2021
ചെറിയൊരു പരിപാടി നടത്താനാണ് നിശ്ചയിച്ചിരുന്നതെന്നും ആളുകൾ കല്യാണം കാണാനുള്ള ആഗ്രഹത്തിൽ കൂട്ടമായി എത്തിയതാണെന്നുമാണ് എംഎൽഎയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക