മുംബൈയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് നടന് സല്മാന് ഖാന്റെ വീഡിയോ വൈറലാകുന്നു. 5000 ഭക്ഷണപ്പൊതികളാണ് നടൻ വിതരണം ചെയ്തത്.
ഞായറാഴ്ചയാണ് ഭക്ഷണ വിതരണം നടന്നത്. വിതരണം ചെയ്യാന്‍ വെച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നടന് ഭക്ഷണം രുചിച്ചു നോക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ശിവസേനയുട യുവജന വിഭാഗം നേതാവായ രാഹുല്‍ എന്‍. കണാലിനൊപ്പമാണ് സല്മാന് ഖാന് ഈ ഭക്ഷണ വിതരണ പദ്ധതി നടപ്പില്‍ വരുത്തിയത്.
സല്മാന് ഖാന് നേരിട്ടെത്തിയത് പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വലിയ പ്രചോദനമാണ് നല്‍കിയതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
https://www.instagram.com/p/COHQSnugLK5/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക