തിരുവനന്തപുരം: ജനിതക മാറ്റം വന്ന കൊവിഡ് വൈറസിന്റെ 175 വകഭേദം മഹാരാഷ്ട്രയിലുണ്ടെന്ന് റിപ്പോർട്ട്. കൊവിഡ് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ജിസ് എയിഡാണ് ഇക്കാര്യം പുറത്തുവിട്ടത്. ജനിതകമാറ്റം വന്ന സാർസ് കൊവിഡ് രണ്ട് ബി 1.617 വൈറസുകളുടെ വകഭേദങ്ങളാണിവ.
സർക്കാർ തലത്തിലുള്ള ഇന്ത്യയിലെ പത്തോളം ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗാണ് ജിസ് എയിഡിന് വിവരം നൽകിയത്. ജനിതകമാറ്രം വന്ന വൈറസ് നേരത്തെ കൊവിഡ് ബാധിച്ചവർക്കും വരാം. വാക്സിനേഷൻ എടുത്താലും വൈറസ് ബാധിക്കാം.
സംസ്ഥാനങ്ങളും ജനിതക മാറ്റം വന്ന വൈറസുകളുടെ വകഭേദവും
മഹാരാഷ്ട്ര- 175, പശ്ചിമബംഗാൾ- 133, ഒഡിഷ- 28, ഛത്തിസ്ഗഢ്- 20, കർണാടക- 20, ഗുജറാത്ത്- 16, ബീഹാർ- 9,ജാർഖണ്ഡ്- 6, ആന്ധ്ര- 2, കേരളം- 2, തമിഴ്നാട്-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക