ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ആദ്യമായൊരുക്കുന്ന ചിത്രമാണ് ‘ജഗമേ തന്തിരം’. ചിത്രത്തിനായി സിനിമ പ്രഖ്യാപനം മുതൽ തന്നെ മലയാളി പ്രേക്ഷകരും കാത്തിരിപ്പിലാണ്. കാരണം മറ്റൊന്നുമല്ല, ധനുഷിന് മലയാളി ആരാധകർ ഏറെ ഉണ്ടെന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ കാത്തിരിപ്പിനുള്ള പ്രധാന കാരണം ചിത്രത്തിൽ മലയാളികളുടെ ഇഷ്ട താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്നതാണ്.
തരുൺ മൂർത്തി ഒരുക്കിയ ‘ഓപ്പറേഷൻ ജാവ’ ബോളിവുഡിലേയ്ക്ക്
വിജയ് സേതുപതിയുടെ കരിയര്‍ ബ്രേക്ക് ചിത്രം പിസ, ജിഗര്‍തണ്ട, ഇരൈവി, രജനികാന്ത് ചിത്രം പേട്ട എന്നിവയിലൂടെ തമിഴകത്ത് പ്രശസ്തനായ സംവിധായകനാണ് കാര്‍ത്തിക് സുബ്ബരാജ്. നിര്‍മാതാവായും അഭിനേതാവായും കോളിവുഡിന് സുപരിചിതനാണ് കാർത്തിക്. ചിത്രം ജൂൺ 18ന് നെറ്റ്ഫ്ളിക്സിലൂടെ പ്രദർശനത്തിനെത്തും.
ഞാന്‍ സല്യൂട്ട് ചെയ്യുന്നു, കനി ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാള്‍: റോഷന് ആന്‍ഡ്രൂസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക