മലയാളികളുടെ പ്രിയ മിനിസ്ക്രീൻ താരങ്ങളിൽ ഒരാളാണ് സ്വാതി നിത്യാനന്ദ്. ക്യാമറാമാനായ പ്രതീഷ് നെന്മാറയാണ് താരത്തിന്റെ കഴുത്തിൽ മിന്ന് ചാർത്തിയത്. ദീർഘ കാലത്തെ പ്രണയത്തെ തുടർന്ന് കഴിഞ്ഞ് വർഷമായിരുന്നു ഇവർ വിവാഹിതർ ആയത്. ഇപ്പോഴിതാ, ‘നാമം ജപിക്കുന്ന വീട്’ എന്ന സീരിയലിലെ തന്റെ കഥാപാത്രത്തിന്റെ മേക്കപ്പ് വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സ്വാതി. ആരതി എന്ന കഥാപത്രത്തെയാണ് സ്വാതി അവതരിപ്പിക്കുന്നത്.
കുറിപ്പ് ഇങ്ങനെ,
അതെ സത്യമാണ് ആരതിയെ ചെറുതല്ലാത്ത ഒരു ദുരന്തം കാത്തിരിക്കുന്നു. കൂടുതൽ വ്യക്തമായി പറയാൻ നിർവ്വാഹമില്ല. അഭിനേതാവ് എന്ന നിലയിൽ ഏറെ ചലഞ്ചിങ്ങായ ഒരു ഷെഡ്യൂളാണ് കഴിഞ്ഞത്. ഏറെ മുന്നൊരുക്കത്തോടെ നടന്ന ഷെഡ്യൂളാണ്. പ്രോസ്തറ്റിക് മേക്കപ്പ് ഉപയോഗിച്ചു.മലയാള സീരിയലിൽ ആദ്യമായിട്ടാണെന്ന് തോന്നുന്നു.
മേക്കപ്പ് വളരെ ശ്രമകരമായിരുന്നു. മേക്കപ്പിന് മൂന്ന് മണിക്കൂറോളം എടുക്കും. മേക്കപ്പ് മാറ്റാൻ ഏകദേശം ഒരു മണിക്കൂറോളം എടുക്കും. മേക്കപ്പ് ചെയ്താൽ മൂന്ന് മണിക്കൂറോളം കഴിയുമ്ബോ അത് ഇളകി തുടങ്ങും. പിന്നെ അത് ശരിയാക്കുന്നത് നല്ല അധ്വാനമാണ്. ആരതി അഭിമുഖീകരിക്കുന്ന ദുരന്തത്തിന് ശേഷം ആ ക്യാരക്ടറിന്റെ മൂന്ന് സ്റ്റേജുകൾ കാണിക്കുന്നുണ്ട്.
അതിനായി മുഖത്തിന്റെ മോൾഡെടുക്കുകയും ചെയ്തിരുന്നു. ഒരു ദിവസം തന്നെ ആരതിയുടെ രണ്ട് സ്റ്റേജുകൾ പെർഫോം ചെയ്യേണ്ടി വന്നിട്ടുണ്ട്. ശരിക്കും ചലഞ്ചിംഗായിരുന്നു. ഫുൾ ക്രൂ സപ്പോർട്ടീവായി നിന്നു. കഥയിലെ ആ ഇൻസിഡന്റ് സെൻട്രൽ മാളിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. പെർഫോം ചെയ്തപ്പോഴുള്ള എന്റെ നിലവിളി കേട്ട് മാളിലുള്ള ആളുകളൊക്കെ ഷൂട്ടാണെന്ന് അറിയാതെ ഓടിക്കൂടി. കൂടുതൽ പറഞ്ഞാൽ പ്രേക്ഷകർക്ക് കാഴ്ചയിലെ കൗതുകം നഷ്ടമാവും. ഒന്നേ പറയാനുള്ളു വരുന്ന എപ്പിസോഡുകൾ മുടങ്ങാതെ കാണുക അഭിപ്രായം അറിയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക