തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയാണ് അനുഷ്ക ഷെട്ടി. ബാഹുബലിയടക്കമുള്ള സിനിമകളിലൂടെ തെലുങ്ക് സിനിമയിലെ സൂപ്പര്‍താരമായി മാറിയ അനുഷ്ക ആരാധകരുടെ പ്രിയങ്കരിയാണ്. കേരളത്തിലും അനുഷ്കയ്ക്ക് ധാരാളം ആരാധകരുണ്ട്.
ഇപ്പോഴിതാ അനുഷ്കയുടെ സ്വകാര്യ ജീവിതം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇത്തവണ അനുഷ്കയുടെ വിവാഹം ഉടനുണ്ടാകുമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനുമായി അനുഷ്ക ഉടനെ കല്യാണം കഴിക്കുമെന്നാണ് പ്രചരണങ്ങള്‍.
വരന് അനുഷ്കയേക്കാള്‍ പ്രായം കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാര്‍ത്തയോട് അനുഷ്ക ഉടനെ തന്നെ പ്രതികരിക്കുമെന്നും വ്യക്ത വരുത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
നേരത്തെ ഒരു ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ഈ വാര്‍ത്ത നിഷേധിച്ച് അനുഷ്ക തന്നെ രംഗത്ത് എത്തുകയായിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനുമായും അനുഷ്കയെ ചിലര്‍ ചേര്‍ത്തുവച്ച് പ്രചരണം നടത്തിയിരുന്നു.
എന്നാല്‍ അതും വ്യാജ വാര്‍ത്തയാണെന്ന് തെളിഞ്ഞു. പുതിയ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ ഉടനെ തന്നെ അറിയാമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക