കട്ടപ്പന : ഭീമൻ പ്ലാവിന്റെ ഉയരമുള്ള കൊമ്പിൽ നിന്ന് ഇറക്കിയ ചക്ക നിലത്ത് വീണ് തെറിച്ച് തൊഴിലാളി മരിച്ചു. കട്ടപ്പന വെള്ളയാംകുടിയിലാണ് സംഭവം. തോട്ടം തൊഴിലാളി അറുമുഖനാണ് മരിച്ചത്.
ചരിവുള്ള പ്രദേശത്തു നിൽക്കുന്ന പ്ലാവിൽ കയറി മറ്റൊരു തൊഴിലാളിയാണ് ചക്കയിട്ടത്. ഈ സമയത്ത് കുറച്ചു മാറി ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു അറുമുഖൻ.
40 അടി ഉയരമുള്ള പ്ലാവിൽ നിന്നു നിലത്തു വീണ് തെറിച്ചുയർന്ന ചക്ക തലയിലിടിച്ച് അറുമുഖൻ വീണുപോവുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക