മകന് ആദ്യമായി റമദാൻ നോമ്പ് എടുത്തിനെ കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ വര്‍ഗീയ കമന്റുമായെത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നൽകി നടൻ നിർമ്മൽ പാലാഴി.
സുഹൃത്തുക്കള്‍ നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍ താത്പര്യം തോന്നിയ മകന് ആദ്യമായി നോമ്പ് എടുത്തുവെന്നും ഇപ്പോള്‍ നോമ്പ് മുറിക്കാനുള്ള ബാങ്ക് വിളിക്കായി കാത്തിരിക്കുകയാണെന്നുമാണ്, മകന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് നിര്‍മ്മല്‍ പാലാഴി കുറിച്ചത്. ഇതിന് താഴെയാണ് വിദ്വേഷ കമന്റുമായി ഒരാളെത്തിയത്.
‘അവരെല്ലാവരും തുമ്പ് ചെത്തിയിട്ടുണ്ട്, ലവനും ചെത്തുമോ ആവോ’ എന്നായിരുന്നു ഈ കമന്റ്. ഇതിന് മറുപടിയായി, ‘ ചെത്തി കൊടുക്കുന്ന ആളാണോ ചെത്തുന്നുണ്ടേല്‍ പറയാം വരണം ട്ടോ,’ എന്ന് നിര്‍മ്മല്‍ എഴുതി.
നിരവധി പേരാണ് വിദ്വേഷ കമന്റിനെ എതിര്‍ത്തും നിര്‍മ്മല്‍ പാലാഴിയ്ക്ക് പിന്തുണയുമായും എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക