ശരീരത്തിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് വ്യായാമം. എത്രനേരം വ്യായാമം ചെയ്യണം എപ്പോൾ വ്യായാമം ചെയ്യണം എന്നുള്ളത് വളരെ പ്രധാനമാണ്.
- പ്രഭാതഭക്ഷണത്തിനു മുൻപേ വ്യായാമം ചെയ്യുന്നതാണ് അമിതവണ്ണമുള്ളവർക്ക് നല്ലത്. വർക്ക് ഔട്ടിനും ഭക്ഷണത്തിനും ഇടയ്ക്കുള്ള സമയം ശരീരത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്.
2. ശരീരത്തിൽ അടിഞ്ഞുകൂടിയ ദുർമേദസ് ഇല്ലാതാക്കാൻ പ്രാതലിനു മുൻപേയുള്ള വ്യായാമം നല്ലതാണ്. ഇത് അമിതഭാരം കുറയുകയും ശരീരം കൂടുതൽ ഫിറ്റ് ആകുകയും ചെയ്തു.
3. രാവിലെ ഒരു ഗ്ലാസ് വെള്ളമോ ഗ്രീൻ ടീയോ കഴിച്ചതിനുശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്. വ്യായാമത്തിനിടയിൽ ആവശ്യമെങ്കിൽ വെള്ളം കുടിക്കാം.
4. പ്രാതലിനുശേഷമാണ് വ്യായാമത്തിനു നീക്കിവയ്ക്കുന്നതെങ്കിൽ രാവിലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ഹൃദയത്തിന്റേതുൾപ്പെടെ ആരോഗ്യനില പരിശോധിച്ച് ഉറപ്പാക്കിയ ശേഷമേ കഠിന വ്യായാമങ്ങൾ ചെയ്യാൻ പാടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക