എപ്പോൾ വേണമെങ്കിലും കടന്നുവരാൻ പോകുന്ന ഒരു വില്ലനാണ് ഹൃദയാഘാതം. ജീവിതശൈലി അനാരോഗ്യകരമായ ശീലങ്ങള്‍ പാരമ്പര്യം എന്നിവ ഇതിന് കാരണമാകാറുണ്ട്.
1. പ്രായം ഹൃദയാഘാതത്തിന്റെ കാര്യത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. നാല്പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരിലും അമ്പത്തിയഞ്ച് വയസിന് മുകളിലുള്ള സ്ത്രീകളിലും ഹൃദയാഘാത സാധ്യത കൂടുതലാണ്.
2. അനാരോഗ്യകരമായ ജീവിതശൈലി മൂലം ശരീരത്തിൽ അനാവശ്യ കൊഴുപ്പ് അടിയും. ഈ കൊഴുപ്പ് ധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് രക്തയോട്ടത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിലും ഹൃദയാഘാതം സംഭവിക്കാം.
3. ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കുമെല്ലാം നയിക്കുന്ന മറ്റൊന്നാണ് അമിതവണ്ണം. രക്തസമ്മര്‍ദ്ദം ഉയര്‍ത്താനും, കൊളസ്ട്രോള്‍, ഷുഗര്‍ പോലുള്ള ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുമെല്ലാം അമിതവണ്ണം കാരണമാകാറുണ്ട്.
4. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദയാഘാതത്തിലേക്ക് നയിക്കാം. അതിനാല്‍ തന്നെ ബിപിയുള്ളവര്‍ അതിന് വിദഗ്ധ ചികിത്സ തേടുന്നത് നല്ലതാണ്
5. പുകവലിയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്നൊരു ഘടകമാണ്. ദീര്‍ഘകാലമായി പുകവലിക്കുന്നവര്‍, അമിതമായി പുകവലിക്കുന്നവര്‍, പാസിവ് സ്മോക്കേഴ്സ് എന്നിവരിലും ഹൃദയാഘാത സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക