ജീവിതശൈലി, ഹോർമോൺ വ്യതിയാനം, അമിതവണ്ണം തുടങ്ങിയവ കഴുത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ചിലപ്പോൾ മുഖത്തിന് കൊടുക്കുന്ന പ്രാധാന്യം കഴുത്തിന് കൊടുക്കാത്തതും കാരണമാകാറുണ്ട്. ഇതിന് ചില പരിഹാരമുണ്ട്
1. കറ്റാർവാഴ- ദിവസവും കറ്റാർവാഴ ജെൽ കഴുത്തിൽ തേച്ചു പിടിപ്പിച്ച ശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളഞ്ഞാൽ കറുപ്പ് നിറം അകറ്റാം.
2. ബേക്കിങ് സോഡ- 2 ടേബിൾ സ്പൂണ്‍ ബേക്കിങ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റാക്കി കഴുത്തിൽ പുരട്ടുക. ഉണങ്ങിയശേഷം വിരലുകൾ കൊണ്ടു സ്ക്രബ് ചെയ്തു കളയുക. ശേഷം മോയിസ്ച്യൂറൈസർ പുരട്ടുക.
3. ഉരുളൻകിഴങ്ങ്- ഉരുളൻകിഴങ്ങിന്റെ നീര് കഴുത്തിൽ പുരട്ടി ഉണങ്ങിയ ശേഷം ഇളംചൂട് വെള്ളത്തിൽ കഴുകി കളയുക. ദിവസവും രണ്ടു നേരം ഇങ്ങനെ ചെയ്യുക.
4. തൈര്- രണ്ടു സ്പൂൺ കട്ടിതൈര് എടുത്ത് അതിലേക്ക് ഒരു സ്പൂൺ നാരങ്ങനീര് ചേർക്കുക. നന്നായി മിക്സ് ചെയ്തശേഷം കഴുത്തിൽ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകി കളയുക. ഇത കറുപ്പ് നിറം നീക്കം ചെയ്യുന്നു.
5. മഞ്ഞൾ – തൈരിൽ മഞ്ഞൾ ചേർക്കുക. ഇത് മിക്സ് ചെയ്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. 15 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക.
ശ്രദ്ധിക്കാൻ ചില കാര്യങ്ങള്‍
6. മുഖം കഴുകുമ്പോൾ കഴുത്തും കഴുകുക.
7. മുഖത്തിന്റെ പരിചരണത്തിന് ഉപയോഗിക്കുന്ന സൺസ്ക്രീൻ, മോയിസ്ച്വറൈസർ, എന്നിവ കഴുത്തിലും ഉപയോഗിക്കുക.
8. ചൂടാക്കിയ എണ്ണ കഴുത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക.
9. അലര്‍ജിയുണ്ടാക്കുന്ന ലോഹങ്ങൾ കൊണ്ടു നിർമിച്ച മാലകൾ ഉപയോഗിക്കാതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക