തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യ ലീഡ് യുഡിഎഫിന്, മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി മുന്നിൽ .വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർഥി മുന്നിൽ .കോഴിക്കോട് ജില്ലയിൽ 13 മണ്ഡലങ്ങളിലുമായി ആകെ 25, 206 തപാൽ വോട്ടുകളാണ് എണ്ണാനുള്ളത് .
തപാൽ വോട്ട് എണ്ണി തുടങ്ങുമ്പോൾ കോഴിക്കോട് നോർത്തിൽ 5 വോട്ട് ലീഡ് തോട്ടത്തിൽ രവീന്ദ്രന് .പാലായിൽ ജോസ് കെ. മാണി, നേമത്ത് വി.ശിവൻകുട്ടി മുന്നിൽ .ഉടുംമ്പൻചോലയിൽ എം.എം.മണി, ആറന്മുളയിൽ വീണ ജോർജ്, അരുവിക്കരയിൽ കെ.എസ്.ശബരിനാഥൻ എന്നിവർമുന്നിൽ .
വടക്കാഞ്ചേരിയിൽ സേവിയർ ചിറ്റിലപ്പിള്ളിക്ക് ആദ്യ ലീഡ് .റാന്നിയിൽ യുഡിഎഫ് സ്ഥാനാർഥി റിങ്കു ചെറിയാൻ മുന്നിൽ . പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണും ലീഡ് ചെയ്യുന്നു .പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാല മുന്നിട്ടുനിൽക്കുന്നു. ചവറയിൽ യുഡിഎഫ് സ്ഥാനാർഥി ഷിബു ബേബി ജോൺ മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക