പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ടെണ്ണൽ തുടരുമ്പോൾ ബിജെപി സ്ഥാനാർഥി ഇ.ശ്രീധരൻ 97 വോട്ടിനു മുന്നിൽ. തപാൽ വോട്ടുകൾ ഇവിടെ എണ്ണിത്തുടങ്ങിയത് രാവിലെ എട്ടരയോടെയാണ്.
പാലക്കാട് ഇ.ശ്രീധരൻ മുന്നിൽ . വടകരയിൽ കെ.കെ.രമ 1733 വോട്ടിന് മുന്നിൽ .സംസ്ഥാനത്ത് ആദ്യത്തെ 40 മിനിറ്റിൽ 20 ശതമാനത്തോളം തപാൽ വോട്ടുകൾ എണ്ണിത്തീർന്നു. എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്നു.
എലത്തൂരിൽ ശശീന്ദ്രന് 266 വോട്ടിന്റെ ലീഡ് .കൊയിലാണ്ടിയിൽ കാനത്തിൽ ജമീലയ്ക്ക് 50 വോട്ടിന്റെ ലീഡ് .വോട്ടെണ്ണലിന് തൊട്ടുമുമ്പ് കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഏജന്റുമാര്‍ക്ക് കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു.
കൗണ്ടിങ് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കൊറോണ വൈറസ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നത്.കുന്നമംഗലത്ത് എൽ ഡി എഫ് സ്വതന്ത്രൻ പി.ടി.എ.റഹീമിന് 30 വോട്ടിന്റെ ലീഡ്. പാലക്കാട് എൻഡിഎ സ്ഥാനാർഥി ഇ.ശ്രീധരൻ 1425 വോട്ടിന് മുന്നിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക