തിരുവനന്തപുരം: നേമം വിട്ടുകൊടുക്കില്ലെന്ന ബിജെപിയുടെ പ്രതീക്ഷയ്ക്ക് നിറം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയതു മുതല്‍ കുമ്മനം രാജശേഖരന് തന്നെയാണ് മുന്നില്‍.
ഇടയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി ലീഡ് ചെയ്തെങ്കിലും എന്‍ഡിഎ വീണ്ടും നില മെച്ചപ്പെടുത്തുകയായിരുന്നു. മണ്ഡലത്തില്‍ ലീഡ് നില മാറിമറിയുകയാണ്. കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് നേമം. പ്രത്യേകിച്ച് ബിജെപിയുടെ അഭിമാനമണ്ഡലം കൂടിയാണിത്.
പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ എട്ടു വരെ ടേബിളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഒരു ടേബിളില്‍ ഒരു റൗണ്ടില്‍ 500 പോസ്റ്റല്‍ ബാലറ്റ് വീതമാണ് എണ്ണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക