തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇടതുപക്ഷം കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിക്കുകയാണ്.
ഇടതുപക്ഷത്തിന്റെ ഈ വിജയത്തിൽ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആശംസ നേർന്നിരിക്കുന്നത്.
ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രി പിണറായി വിജയനും അദ്ദേഹം നയിച്ച ഇടതുപക്ഷത്തിനും എല്ലാ
വിജയികൾക്കും ആശംസകളെന്ന് ഉണ്ണി മുകുന്ദൻ
ഇടതുപക്ഷത്തിന്റെ വിജയത്തിൽ മലയാള സിനിമ മേഖലയിൽ നിന്ന് നിരവധിപേർ ആശംസ
അറിയിച്ചിട്ടുണ്ട്. ‘കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി’,
എന്നാണ് നടി മാല പാർവതി പ്രതികരിച്ചത്.
‘വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ.. ഭരണം നിലനിർത്തിയ സർക്കാരിനും
ആശംസകൾ!’, ടൊവീനോ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക