നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോല്‍വിയില്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ ബാബു.
പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തേ തീരുവെന്നും
നേതൃമാറ്റത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നുമാണ് കെ ബാബുവിന്റെ പ്രതികരണം.
ഇടതു തരംഗത്തിലും തൃപ്പൂണിത്തുറയില്‍ വിജയിക്കാനായി. കഴിഞ്ഞ തവണ നഷ്ട്ടപെട്ട വോട്ടുകള്‍
തിരിച്ചുപിടിച്ചെന്നും എന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷമെത്തിയില്ലെന്നും കെ ബാബു പറഞ്ഞു. തനിക്ക്
ബിജെപി വോട്ട് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക