എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് ലോക ചിരി ദിനമായി ആചരിക്കുന്നത്. ആയതിനാൽ ഇന്ന് ലോക ചിരിദിനമായി ആചരിക്കുകയാണ്. ചിരി ഒന്നിനും മരുന്നല്ലെങ്കിലും മനസറിഞ്ഞു പുഞ്ചിരിക്കുക മറ്റുള്ളവരിലും സന്തോഷമുണ്ടാക്കുന്നതിനുള്ള വഴിയാണ്. 1998 ജനുവരി പത്തിനു ബോംബയിലായിരുന്നു ചിരിദിനത്തിന്റെ ആദ്യ ആഘോഷം. ലോക വ്യാപകമായി ചിരിയോഗ മൂവ്മെന്റിനു തുടക്കമിട്ട ഡോ. മദൻ കത്താരിയയാണ് ചിരിദിനത്തിനും തുടക്കമിട്ടത്. ഏതൊരു സംഭവത്തെയും ചിരിച്ചുകൊണ്ട് നേരിടാനായാൽ അത് ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്നതായിരുന്നു ഡോ കട്ടാരിയയുടെ പഠനം.
കൂടുതൽ അടുപ്പം കൊച്ചുമക്കളോട്, അവരാണ് ഇപ്പോൾ എന്റെ സന്തോഷം: തുറന്നു പറഞ്ഞ് മല്ലികാ സുകുമാരൻ
മനുഷ്യ വികാരങ്ങളെ മാറ്റി മറിക്കാൻ തക്ക ശക്തമായ ഒരു മാധ്യമമാണ് ചിരി. അവനവനെ തന്നെയും ചുറ്റുമുള്ളവരെയും സമാധാനത്തിന്റെ മാർഗത്തിലേക്കു നയിക്കാൻ ചിരിയെന്ന മാന്ത്രികനു സാധിക്കും. കാഴ്ചപ്പാടുകളെ സ്വാധീനിച്ച് സമാധാനപ്രിയരുടെ നാടായി ലോകത്തെ മാറ്റിയെടുക്കാൻ കഴിയും. ചിരിക്കുവേണ്ടിയുള്ള ആഘോഷം ലോക സമാധാനത്തിനു വേണ്ടി കൂടിയുള്ള ആഘോഷമാണെന്നും ചിരിദിന സ്ഥാപകൻ പറഞ്ഞിട്ടുണ്ട്. മനസറിഞ്ഞു ചിരിക്കുവാനുള്ള ഒരവസരങ്ങളും നാം നഷ്ടപ്പെടുത്തരുതെന്ന് വീണ്ടും ഒരോർമ്മപ്പെടുത്താൽ കൂടിയാണിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക