കേരളത്തിനൊപ്പം ഇന്ന് മറ്റ് നാല് സംസ്ഥാനങ്ങളിൽ കൂടി ഇന്ന് വോട്ടെണ്ണൽ നടക്കും. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആണെങ്കിലും ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പായിരിക്കും ഇത്. കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് ഇന്നെത്തുക. അസമിനൊപ്പം ബിജെപി ബംഗാളും സ്വന്തം അക്കൗണ്ടിലാകാൻ ശ്രമിയ്ക്കുന്നുണ്ട്. മാത്രമല്ല, പുതുച്ചേരിയിൽ കൂടി ഇത്തവണ ഭരണം ലഭിക്കുമെന്നും ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, കേരളത്തിലും അസമിലും കോൺഗ്രസ് വിജയവും ഒപ്പം തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് ഒപ്പം ഉള്ള നേട്ടവുമാണ് പ്രധാനമായും കണക്കാക്കുന്നത്. തൃണമുല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, എ.ഐ.ഡി.എം.കെ പാര്‍ട്ടികളുടെ കണക്കുകളിലും അതത് സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് ആധിപത്യം ലഭിക്കും എന്നാണ് പ്രവചനങ്ങൾ. അതേസമയം കോവിഡ് സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഫലങ്ങൾ വൈകുമെന്നും സൂചനയുണ്ട്. ഫലപ്രഖ്യാപനത്തിനു ശേഷമുള്ള വിജയാഘോഷങ്ങളെല്ലാം ഇത്തവണ നിരോധിച്ചിട്ടുണ്ട്.
‘വോട്ടെണ്ണി ഫലം വന്നാൽ പിറ്റേന്ന് തന്നെ സത്യപ്രതിജ്ഞ’ , വാർത്ത അടുത്ത ഭാവനാസൃഷ്ടിയെന്ന് മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക