നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശനം പരിശോധനാഫലം നെഗറ്റീവായവര്‍ക്കും രണ്ട് ഡോസ് വാക്സീന് സ്വീകരിച്ചവര്‍ക്കും മാത്രമായിരിക്കും. ആള്‍ക്കൂട്ടം അനുവദിക്കില്ല. ആഹ്ലാദ പ്രകടനങ്ങള്‍ക്കും വിലക്കുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ എട്ടുമണിക്ക് തുടങ്ങും. പോസ്റ്റല്‍വോട്ടാണ് ആദ്യം എണ്ണിതുടങ്ങുക. എട്ടരക്ക് ഇലക്ട്രോണിക്ക് വോട്ടിങ് മെഷിനുകളും എണ്ണാനാരംഭിക്കും. 114 കേന്ദ്രങ്ങളില്‍ 633 ഹാളുകളാണ് വോട്ടെണ്ണുന്നതിനായി ഒരുക്കിയിരിക്കുന്നത്. ചരിത്ര വിജയത്തിലൂടെ തുടര്‍ഭരണമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മറികടന്ന് മികച്ച വിജയം ഉറപ്പിക്കുകയാണ് യു.ഡി.എഫ്. ബി.ജെ.പിയാകട്ടെ, അഞ്ചിലേറെ സീറ്റുകള്‍ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക